Keerthy Suresh Injury News Is Fake
ദേശീയ അവാര്‍ഡ് ജേതാവ് കൂടിയായ നടി സാവിത്രിയുടെ ജീവിതകഥ പറയുന്ന ചിത്രത്തില്‍ സാവിത്രിയെ അവതരിപ്പിക്കുന്നത് കീര്‍ത്തി സുരേഷാണ്. മഹാനടി സാവിത്രിയുടെ ചിത്രീകരണം പുരോഗമിച്ചു വരുന്നതിനിടയിലാണ് നായികയായ കീര്‍ത്തി സുരേഷിന് പരിക്ക് പറ്റിയെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്. ലൊക്കേഷനില്‍ നിന്നും തെന്നി വീണ് പരിക്കേറ്റെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. മികച്ച ആരാധക പിന്തുണയുള്ള താരത്തിന് പരിക്ക് പറ്റിയെന്നറിഞ്ഞപ്പോള്‍ വിശദാംശം അറിയാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. വാര്‍ത്തയറിഞ്ഞ് നിരവധി പേര്‍ ബന്ധപ്പെട്ടപ്പോഴാണ് വാസ്തവം വ്യക്തമായത്. വീഡിയോ സഹിതമായിരുന്നു വാര്‍ത്ത പ്രചരിച്ചത്. ഗാനരംഗത്തിന്റെ ചിത്രീകരണത്തിനിടയില്‍ പാറക്കെട്ടില്‍ കാല്‍വഴുതി വീഴുന്ന രംഗമായിരുന്നു വീഡിയോയില്‍ ഉണ്ടായിരുന്നത്. സോഷ്യല്‍ മീഡിയയിലൂടെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. വീഡിയോയിലെ താരം കീര്‍ത്തിയല്ല അത് മറ്റാരോ ആണ്. കീര്‍ത്തി സുഖമായിരിക്കുന്നു. പ്രചരിക്കുന്ന ദൃശ്യങ്ങളും കീര്‍ത്തിയുമായി ഒരു ബന്ധവുമില്ല. ഷൂട്ടിങ്ങ് തിരക്കിലാണ് താരപുത്രിയെന്നുമായിരുന്നു ഇവരോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കിയത്.